*ശിവലിംഗ
മാഹാത്മ്യം*
"സൂക്ഷ്മാൽ സൂക്ഷ്മ തമമായ ആത്മലിംഗം തന്നെ സ്ഥൂലമായ ശിവലിംഗം. പ്രാതിഭാസിക പ്രപഞ്ചസൃഷ്ടിയുടെ, അതിനിഗൂഢമായ രഹസ്യം, ഈ പ്രതീകത്തിലുണ്ട്. 'ആവരണ വിക്ഷേപങ്ങളി'ലൂടെ, അനാദിയായ സ്വാത്മലിംഗം അഥവാ ബോധലിംഗം; ശരീരമനോബുദ്ധീന്ദ്രിയങ്ങളിലൂടെ; പഞ്ച ഭൂതങ്ങളുടെ, പഞ്ച തന്മാത്രകളുടെ, പഞ്ചീകരണം, പഞ്ചേന്ദ്രിയങ്ങളിലൂടെ സുസാദ്ധ്യമാക്കി, പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി നടത്തുന്നതു, സൂക്ഷ്മ മനനം കൊണ്ടുനമുക്കു ഗ്രഹിക്കാവുന്നതാണ്. ആത്മലിംഗ "ലഘിമ" യും, സ്ഥൂല പ്രപഞ്ച "ഗരിമ" യും ചേർന്നാൽ, ആദിയന്തമില്ലാത്ത, സ്വാത്മ ജ്യോതിസ്സായ ശിവലിംഗമായി. 'ദേഹോഹം' ബുദ്ധിയിൽ നിന്നു 'ബ്രഹ്മോഹം' ബുദ്ധിയിലേക്കുണർന്നാൽ, 'ത്രയംബകം' എന്ന അന്തർമുഖദൃഷ്ടിയുമായി. ബ്രഹ്മദേവനും (മനസ്സ്), വിഷ്ണുഭഗവാനും (ബുദ്ധി), ആദിയുമന്തവും ഗ്രഹിക്കാനസാദ്ധ്യമായ, അഗ്നിസ്തംഭം അഥവാ ആത്മജ്യോതിഃസ്തംഭ ദർശനം, സുസാദ്ധ്യമാക്കുന്ന ബോധചക്ഷുസ്സാകുന്ന ജ്ഞാനചക്ഷുസ്സുതന്നെയീ ത്രയംബകം.
'ഓം നമഃ ശിവായ'
ഡോ. ഗോപിനാഥൻ മാറഞ്ചേരി

No comments:
Post a Comment