Thursday, February 22, 2018

*രമണ ദർശനം*

"മനോനിഗ്രഹം സുസാദ്ധ്യമാക്കാത്തവനു, ഏകാന്ത വാസത്തിനനുയോജ്യമായൊരിടം, എവിടെയുമില്ല. ചിത്തവൃത്തികളുദിക്കാത്ത സഹജശാന്തി പദത്തിൽ, നിത്യ നിരന്തര മാത്മാരാമനായുണർന്നിരുന്നാൽ; കൈവല്യമരുളുന്ന ഏകാന്ത വാസമായി"
 

വിവർത്തനം: ഡോ. ഗോപിനാഥൻ മാറഞ്ചേരി

Saturday, February 10, 2018

*എല്ലാം ശിവമയം-ശിവശക്തി മയം*

 "നിശ്ചല ശിവ വപുസ്സിൽ നർത്തനമാടുന്ന ശിവ, പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി രഹസ്യങ്ങളിലേക്കു, നമ്മെ നയിക്കുന്ന, ഒരത്ഭുത  പ്രതീകമാണ്.   സാന്ദ്രാനന്ദാവബോധ സ്വരൂപനായിരിക്കുന്ന സ്വാത്മ ശിവൻ, അന്തർമുഖനായിരിക്കുമ്പോൾ നിശ്ചലനും; ബഹിർമുഖനായിരിക്കുമ്പോൾ ചഞ്ചലനുമാണ്. ഈ 'നിശ്ചലത' ശിവനും, 'ചഞ്ചലത' ശിവയുമാണ്. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപനായ സ്വാത്മശിവനെന്ന 'ബോധ സ്‌ഫൂർത്തി' യുടെ ചലനം (ശിവ), പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി സ്ഥിതി ലയങ്ങൾക്കും; നിശ്ചലത (ശിവൻ), അതിനാധാരമായും നിലകൊളുന്നു"

ഡോ. ഗോപിനാഥൻ മാറഞ്ചേരി   

Friday, February 9, 2018

*ശിവാലയങ്ങളിലെ അർദ്ധപ്രദക്ഷിണ മാഹാത്മ്യം*

 ശിവാലയങ്ങളിലെ  പ്രദക്ഷിണം; പ്രാതിഭാസിക പ്രപഞ്ച വ്യവഹാരം അഥവാ പ്രേയോമാർഗ്ഗത്തേയും; അപ്രദക്ഷിണം, പ്രപഞ്ച  നിവൃത്തി അഥവാ  ശ്രേയോ മാർഗ്ഗത്തേയും കുറിക്കുന്നു. അങ്ങിനെ പ്രദക്ഷിണം "പിതൃയാനവും", അപ്രദക്ഷിണം "ദേവയാനവുമാകുന്നു. പ്രപഞ്ച വ്യവഹാരത്തിൽ നിന്നു, അഥവാ പ്രവൃത്തി മാർഗ്ഗത്തിൽനിന്നു നിവർത്തിച്ചു; നിവൃത്തി മാർഗ്ഗത്തിലൂടെ, സ്വസ്വരൂപാനുസന്ധാനം  സുസിദ്ധമാക്കി; അസ്തി-സ്വസ്തി-ആനന്ദാവബോധ സ്വരൂപനായിരിക്കുന്ന, സ്വാത്മശിവനെ സാക്ഷാത്ക്കരിച്ചു;  സഹജ ശാന്തിയും, ജീവന്മുക്തിയും സുസാദ്ധ്യമാക്കുകയെന്നുള്ളതുതന്നെ, ശിവാലയങ്ങളിലെ, അർദ്ധ പ്രദക്ഷിണ മാഹാത്മ്യം.
 
*ശിവലിംഗ മാഹാത്മ്യം*

"സൂക്ഷ്മാൽ സൂക്ഷ്മ തമമായ ആത്മലിംഗം തന്നെ സ്ഥൂലമായ ശിവലിംഗം. പ്രാതിഭാസിക പ്രപഞ്ചസൃഷ്ടിയുടെ, അതിനിഗൂഢമായ രഹസ്യം, ഈ പ്രതീകത്തിലുണ്ട്. 'ആവരണ വിക്ഷേപങ്ങളി'ലൂടെ, അനാദിയായ സ്വാത്മലിംഗം അഥവാ ബോധലിംഗം; ശരീരമനോബുദ്ധീന്ദ്രിയങ്ങളിലൂടെ; പഞ്ച ഭൂതങ്ങളുടെ, പഞ്ച തന്മാത്രകളുടെ, പഞ്ചീകരണം, പഞ്ചേന്ദ്രിയങ്ങളിലൂടെ സുസാദ്ധ്യമാക്കി, പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി നടത്തുന്നതു, സൂക്ഷ്മ മനനം കൊണ്ടുനമുക്കു ഗ്രഹിക്കാവുന്നതാണ്. ആത്മലിംഗ "ലഘിമ" യും, സ്ഥൂല പ്രപഞ്ച "ഗരിമ" യും ചേർന്നാൽ,  ആദിയന്തമില്ലാത്ത, സ്വാത്മ ജ്യോതിസ്സായ ശിവലിംഗമായി. 'ദേഹോഹം' ബുദ്ധിയിൽ നിന്നു 'ബ്രഹ്മോഹം' ബുദ്ധിയിലേക്കുണർന്നാൽ,   'ത്രയംബകം' എന്ന  അന്തർമുഖദൃഷ്ടിയുമായി. ബ്രഹ്മദേവനും (മനസ്സ്), വിഷ്ണുഭഗവാനും (ബുദ്ധി), ആദിയുമന്തവും ഗ്രഹിക്കാനസാദ്ധ്യമായ, അഗ്നിസ്തംഭം അഥവാ  ആത്മജ്യോതിഃസ്തംഭ ദർശനം, സുസാദ്ധ്യമാക്കുന്ന ബോധചക്ഷുസ്സാകുന്ന ജ്ഞാനചക്ഷുസ്സുതന്നെയീ   ത്രയംബകം. 

'ഓം നമഃ ശിവായ' 

ഡോ. ഗോപിനാഥൻ മാറഞ്ചേരി 

Saturday, February 3, 2018

"ചതുർവേദ വാക്യങ്ങളുടെ പൊരുൾ"

4 . "അയമാത്മാ ബ്രഹ്മ" (അഥർവ വേദം) 
'ആത്മാ' വെന്നാൽ ബ്രഹ്മം (അഥവാ സാന്ദ്രാനന്ദാവബോധം) തന്നെ.
"ചതുർവേദ വാക്യങ്ങളുടെ പൊരുൾ"

3."തത്വമസി" (സാമവേദം)
അതു (ബ്രഹ്മം അഥവാ സാന്ദ്രാനന്ദാവബോധം) നീ തന്നെയാകുന്നു.
"ചതുർവേദ വാക്യങ്ങളുടെ പൊരുൾ"

2. 'അഹം ബ്രഹ്മാസ്മി' (യജുർ വേദം)
'അഹ' മെന്നാൽ 'ബ്രഹ്മം' അഥവാ ശുദ്ധബോധസ്വരൂപം തന്നെ.
"ചതുർവേദ വാക്യങ്ങളുടെ പൊരുൾ"

1. 'പ്രജ്ഞാനം ബ്രഹ്മ' (ഋഗ്വേദം) 
'ബ്രഹ്മ' മെന്നാൽ ശുദ്ധബോധസ്വരൂപം തന്നെ.