Thursday, November 30, 2017





രമണ ദർശനം
********************"

"നിന്നിലെ 'നീ' യും, എന്നിലെ 'ഞാനും', രണ്ടല്ലെന്നതിനാൽ; എവിടെയിരുന്നാലും, നീയെന്നിൽത്തന്നെയാണ് - നിനക്കൊരിക്കലുമെന്നെ വിട്ടുപിരിയാനാവില്ല"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി



രമണ ദർശനം
********************
"ഒരു നാസ്തികനും തൻെറ സ്വന്തം 'അസ്തിത്വം' അഥവാ 'തൻതനിത്തന്മ' യെ നിഷേധിക്കാനാകില്ല. അത് തന്നെയാണ് 'സ്വാത്മാവ്', 'ബ്രഹ്മം' അഥവാ ഈശ്വരൻ എന്നു വിവക്ഷിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ ഇവിടെ 'നാസ്തികരാ' യി ആരുമില്ല; 'ആസ്തികർ' മാത്രം"


വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി












രമണ ദർശനം
********************
"പ്രാതിഭാസിക പ്രപഞ്ചം, 'ആത്മവിസ്‌മൃതി' യിലുദിക്കുകയും, 'ആത്മസ്‌മൃതി' യിലസ്തമിക്കുകയുംചെയ്യുന്നു"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി












രമണ ദർശനം
********************"

"ഭക്ഷണം, ഭാഷണം, നിദ്ര ; ഇത്യാദികളിൽ പാലിക്കപ്പെടേണ്ടുന്ന മിതത്വം, ഒരുത്തമസാധകനുണ്ടായിരിക്കേണ്ട, അഭിലഷണീയമായ ഗുണഗണങ്ങളിലൊന്നാണ്"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി

Wednesday, November 29, 2017

രമണ ദർശനം
********************
"ലക്ഷ്യബോധമുള്ള ഒരുത്തമസാധകന്; 'അഹം ഗ്രഹ' സാധനകൊണ്ടു, അന്തര്യാമിയായ ആത്മപ്രകാശത്തെ തിരിച്ചറിഞ്ഞു, സ്വാത്മാരാമനായിരിക്കലല്ലാതെ; ഈ ജന്മത്തിൽ മറ്റൊന്നും തന്നെ ചെയ്യേണ്ടതായിട്ടില്ല"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
********************
"ഒരു നാസ്തികനും തൻെറ സ്വന്തം 'അസ്തിത്വം' അഥവാ 'തൻതനിത്തന്മ' യെ നിഷേധിക്കാനാകില്ല. അത് തന്നെയാണ് 'സ്വാത്മാവ്', 'ബ്രഹ്മം' അഥവാ ഈശ്വരൻ എന്നു വിവക്ഷിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ ഇവിടെ 'നാസ്തികരാ' യി ആരുമില്ല; 'ആസ്തികർ' മാത്രം"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി

Sunday, November 26, 2017

രമണ ദർശനം
****************

"ഈശ്വര ദർശനമെന്നാൽ, സ്വാത്മദർശനം തന്നെ. തൻ്റെ വിശ്വാസപ്രമാണങ്ങളനുസരിച്ചു, താൻ തന്നെ സൃഷ്ടിച്ചെടുത്ത ഈശ്വരൻ; സ്വാത്മാവിൽനിന്നഭിന്ന മാണെന്നുള്ള, തിരിച്ചറിവുകൂടിയാണത്. അതെ! ഈശ്വരനെന്നാൽ സ്വാത്മാവുതന്നെ"


വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
**********************

"ദൃശ്യമാകുന്ന പ്രാതിഭാസികപ്രപഞ്ചത്തെ യനുഭവിക്കുന്ന; ദ്രഷ്ടാവാകുന്ന ഈശ്വരൻ അഥവാ സ്വാത്മാവ് , നശ്വരമായ പ്രതിഭാസങ്ങളാൽ ബാധിക്കപ്പെടുന്നില്ല"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി