Thursday, October 26, 2017



രമണ ദർശനം
********************
"വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലാത്ത മദ്യപൻ , തൻെറ വീട്ടിലേക്കുള്ള വഴി തേടിയലയുന്നതുപോലെ; എത്രയോ കാലമായി നീ, നിന്നിൽ നിന്നും ഒരിക്കലും വേറിട്ടിട്ടില്ലാത്ത, വേറിടാനാകാത്ത, നിന്നിലെ നിന്നെ ത്തേടിയലയുന്നു. നിൻെറ ലക്ഷ്യവും , മാർഗ്ഗവും നീ തന്നെ" 

വിവർത്തനം : ഡോ.  ഗോപിനാഥൻ മാറഞ്ചേരി



രമണ ദർശനം
**********************
"മനസ്സെന്നൊന്നില്ലെന്നറിയുന്നവനു മാത്രമേ, മനസ്സിനെ ജയിക്കാനാകൂ"


വിവർത്തനം :
 ഡോ . ഗോപിനാഥൻ മാറഞ്ചേരി




Image may contain: 1 person, night

Tuesday, October 24, 2017

രമണ ദർശനം
********************
"അന്തർമുഖനായി 'അഹം ഗ്രഹ സാധന' അനുഷ്ഠിക്കുന്ന യോഗി; തന്നിൽ അന്തർലീനമായ വാസനകളെ ത്യജിച്ചുകൊണ്ടു , ശുദ്ധമനസ്കനായി , അന്തര്യാമിയായ ആത്മപ്രകാശത്തിൽ രമിക്കാൻ തുടങ്ങുന്നു. ഒരുത്തമ സാധകനറിയേണ്ടതിത്രമാത്രം ; പിന്നെ ചെയ്യാനുള്ളതോ , 'അഹംവൃത്തി' യുടെ മൂലാന്വേഷണവും"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി

Thursday, October 5, 2017

രമണ ദർശനം
********************
"നിർവികല്പസമാധിയിൽ, എങ്ങും നിറഞ്ഞുനിൽക്കുന്ന ആ മഹാ മൗന സന്നിധിയെന്തെന്നു നാമറിയുന്നു"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
********************
"അനാത്മാവിൽനിന്നു സ്വമനസ്സിനെ പിൻവലിച്ചു, സ്വാത്മാവിൽ പ്രതിഷ്ഠിച്ചു, സ്വാത്മാരാമനായിരിക്കൽ തന്നെ, സ്വാത്മവിചാരമാർഗ്ഗത്തിൻ്റെ ലക്ഷ്യം"

വിവർത്തനം : ഡോ . ഗോപിനാഥൻ മാറഞ്ചേരി