Tuesday, August 29, 2017

രമണ ദർശനം
********************
"മനശ്ചാഞ്ചല്യം കർത്തൃത്വ , ഭോക്തൃത്വ ഭാവങ്ങൾക്കും , വ്യക്തി ബോധത്തിനും, ബഹുവിധ കാമനകൾക്കും ഹേതുവാകുന്നു . എന്നാൽ മനോനിശ്ചലത , ജീവന്മുക്തിക്കും , സഹജശാന്തിക്കും നമ്മെ അർഹരാക്കുന്നു"

വിവർത്തനം : ഡോ.ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
********************
'ഇഷ്ടാനിഷ്ടങ്ങളും', 'രാഗദ്വേഷങ്ങളും' ഒരേ നാണയത്തിനിരുപുറവുമാകയാൽ , താദൃശമായ ദ്വന്ദങ്ങളെല്ലാം ഒന്നിച്ചുപേക്ഷിക്കപ്പെടേണ്ടവയാണ് .

വിവർത്തനം : ഡോ.ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം 
********************
"നമുക്കു ബാഹ്യമായുള്ളവയെ നമുക്ക് നമ്മിൽ നിന്ന് വേർപ്പെടുത്താം ; എന്നാൽ നമുക്ക് നമ്മെ നമ്മിൽനിന്നുവേർപ്പെടുത്താനാവില്ല"

വിവർത്തനം : ഡോ.ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
********************
"കർമ്മങ്ങളല്ല ; 'കർത്തൃത്വ' മാണ് ബന്ധകാരണം"

വിവർത്തനം : ഡോ.ഗോപിനാഥൻ മാറഞ്ചേരി
രമണ ദർശനം
********************

'കർമ്മകാണ്ഡ' പരിസമാപ്തിയിൽ , 'ജ്ഞാനകാണ്ഡം' ഉദയം ചെയ്യുമ്പോൾ ; ജ്ഞാനിക്ക് ഒന്നും ചെയ്യാനോ , പറയാനോ ഇല്ലെന്നു വരുന്നു .

വിവർത്തനം : ഡോ.ഗോപിനാഥൻ മാറഞ്ചേരി