ഇന്നത്തെചിന്താവിഷയം
**********************************
ഭക്തിയെന്നാൽ അടങ്ങിയറിയൽ - ജ്ഞാനമെന്നാൽ
അറിഞ്ഞടങ്ങൽ .
അങ്ങിനെഅടങ്ങലാണു ജ്ഞാനത്തിനും ഭക്തിക്കും
ഹേതുവെന്നു വന്നുകൂടുന്നു .
അതുകൊണ്ടു അടങ്ങാൻ കൂട്ടാത്തവനു ഭക്തിയും
ജ്ഞാനവും തദ്വാരാ ലഭിക്കേണ്ടുന്ന സ്വരൂപജ്ഞാനവും
ആത്മസാക്ഷാത്‍കാരവും അലബ്ധമാകുന്നു.
സ്വരൂപജ്ഞാനമില്ലാത്തവന് അങ്ങിനെ
ഈശ്വരപ്രാപ്തിയും ജീവന്മുക്തിയും അപ്രാപ്യമാകുന്നു .